ഇടുക്കി: മലങ്കര ഡാമിന്റെ 6 ഷട്ടറുകളും രണ്ട് മീറ്റർ വരെ ഉയർത്തുന്നതിന് അനുമതി. പരമാവധി ജലനിരപ്പായ 41.50 മീറ്റർ എത്തുന്ന സാഹചര്യം ഉണ്ടായാൽ രണ്ടു മീറ്റർ വരെ ഷട്ടറുകൾ ഉയർത്തും. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി. 

To advertise here,

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നടപടി.