തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേയും സഹകരണസംഘ തട്ടിപ്പിൽ നടപടി. പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ തകർച്ചയിൽ, വൈസ് പ്രസിഡന്റായിരുന്ന എസ്.സുരേഷിനു പങ്കുണ്ടെന്നാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. ഭരണസമിതി അംഗങ്ങളിൽനിന്ന് 4.16 കോടി തിരിച്ചുപിടിക്കാനും സഹകരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. എസ്.സുരേഷിൽനിന്ന് 43.33 ലക്ഷം രൂപയാണ് ഈടാക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.
ജില്ലാ ഫാം ടൂർ സഹകരണസംഘത്തിലെ സാമ്പത്തികബാധ്യതകളെ തുടർന്ന്, പ്രസിഡന്റായിരുന്ന ബിജെപി നേതാവ് തിരുമല അനിൽ ആത്മഹത്യചെയ്തതും ബിജെപി മുൻ വക്താവ് എം.എസ്.കുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിൽനിന്ന് വായ്പയെടുത്ത ബിജെപി നേതാക്കൾ തിരിച്ചടയ്ക്കാത്തതും വിവാദമായിരുന്നു. രണ്ടു സംഭവത്തിലും ബിജെപി പ്രതിക്കൂട്ടിലായിരുന്നു. ഇതിനു പിന്നാലെയാണ് ജനറൽ സെക്രട്ടറി ഭാരവാഹിയായിരുന്ന സംഘത്തിലെ തകർച്ചകൂടി പുറത്തുവരുന്നത്.
2013 മുതലുള്ള 18 ഭരണസമിതി അംഗങ്ങളിൽനിന്ന് സംഘത്തിനു നഷ്ടമായ പണം തിരിച്ചുപിടിക്കാനാണ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. സഹകരണ നിയമത്തിനും ബൈേലാ വ്യവസ്ഥകൾക്കും സർക്കുലറുകൾക്കും വിരുദ്ധമായി പ്രവർത്തിച്ച് സംഘത്തിന് 4,15,77,249 രൂപയുടെ മൂല്യശോഷണം വരുത്തിയെന്നാണ് കണ്ടെത്തൽ. തുക നഷ്ടമായ നാൾ മുതൽ 18 ശതമാനം പലിശ ഈടാക്കാനുമാണ് ഉത്തരവ്. ബാങ്ക് പ്രസിഡന്റായിരുന്ന ആർഎസ്എസ് നേതാവ് ജി.പത്മകുമാർ 46 ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. 2013 മുതൽ 2023 ജനുവരി അഞ്ച് വരെയുള്ള സഹകരണ സംഘത്തിലെ ക്രമക്കേടാണ് സഹകരണ വകുപ്പ് പരിശോധിച്ചത്. എസ്.എസ്.ലജ്ജുമോൾ, ആർ.ഗിരീഷ് കുമാർ, ആർ.ഗോപകുമാർ, ആർ.രാജേഷ് കുമാർ, ടി.എം.ബിന്ദുമോൾ, ആർ.രേണുബാല എന്നിവരിൽനിന്ന് 46.28 ലക്ഷം രൂപ വീതം തിരിച്ചുപിടിക്കാനും ഇല്ലെങ്കിൽ ജപ്തിനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Content Highlights: peringamala labour contract cooperative society irregularities directs to recover 43 lakh from s suresh
Published: 20 Nov 2025, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented