പയ്യോളി(കോഴിക്കോട്): ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ (ദുബായ്) മകൻ മുഹമ്മദ് ബിലാൽ (16) ആണ് റോഡിൽ തെറിച്ചുവീണതിനെത്തുടർന്ന് മരിച്ചത്. സമീപത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച സുഹൃത്തുക്കളായ ആദിൽ, അദ്നാൻ, യാസിൻ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി -പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതിക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാലുപേരും സ്കൂട്ടറിൽ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുകയായിരുന്നു. പുറകിലെ ടയർ പൊട്ടിത്തെറിക്കുകയും സ്കൂട്ടർ മറിയുകയുമായിരുന്നു. ഏറ്റവും പിറകിലായി യാത്രചെയ്ത ബിലാൽ റോഡിൽ തെറിച്ചുവീഴുകയായിരുന്നു. കാപ്പാട് ഇലാഹിയ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് മുഹമ്മദ് ബിലാൽ. മാതാവ്: റംല. സഹോദരങ്ങൾ: ശുഹൈബ, ഉമ്മുസൽമ.
Content Highlights: Tragic death of a 16-year-old student due to a scooter tire burst., Three other students injured and hospitalized in Kozhikode., Incident occurred on the Payyoli-Perambra road., Victim was a Plus One student at Kappad Ilahiya Higher Secondary School.
Published: 09 Mar 2026, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented