പത്തനംതിട്ട: പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ പരിശോധനയ്ക്കിടെ തോക്കില്‍നിന്ന് വെടിപൊട്ടി. തോക്ക് താഴേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

To advertise here,

പണത്തിന് കാവല്‍പോകുന്നതിന് മുന്നോടിയായിട്ടാണ് ആര്‍മര്‍ എസ്‌ഐ തോക്കിന്റെ ട്രിഗര്‍ വലിച്ചുനോക്കിയത്. ലോഡ് ചെയ്ത വിവരം അറിയിക്കാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ തോക്ക് കൈമാറിയതാണ് സംഭവത്തിനടിസ്ഥാനം.

ആര്‍മര്‍ എസ്‌ഐ ട്രിഗര്‍ വലിച്ചതോടെ വെടിപൊട്ടുകയായിരുന്നു. ബുള്ളറ്റ് തറ തുളഞ്ഞുകയറുകറുകയും ചെയ്തു. തോക്ക് ലോഡ് ചെയ്തിരിക്കുന്ന വിവരം സാധാരണ രീതിയില്‍ തോക്ക് കൈമാറുമ്പോള്‍ അറിയിക്കേണ്ടതായിരുന്നു.