പന്തീരാങ്കാവ് (കോഴിക്കോട്): ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവള്ളി കരുവംപൊയിൽ പ്രാവിൽ സ്വദേശി അബ്ദുറഹിമാൻ (മജു 21)ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം.
രണ്ടു വാഹനങ്ങളും രാമനാട്ടുകര ഭാഗത്തേക്ക് പോകയായിരുന്നു. അതിനിടെ അബ്ദുറഹിമാൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫാറൂഖ് കോളേജിൽ ബികോം അവസാനം വർഷ വിദ്യാർഥിയാണ് അപകടത്തിൽ മരിച്ച അബ്ദുറഹിമാൻ. പിതാവ്: സി.പി. ഫൈനൽ. മാതാവ്: ജസീല അണ്ടിക്കുണ്ടിൽ (എളേറ്റിൽ). സഹോദരങ്ങൾ: അബ്ദുള്ള ഫൈസൽ, മുഹമ്മദ് ഫൈസൽ, ആയിശഫാത്തിമ
Content Highlights: A 21-year-old BCom student, Abdul Rahman, died in a road accident., A lorry hit his bike from behind near the Pantheerankavu toll plaza in Kozhikode., The incident occurred on Thursday around 1 AM while both vehicles were heading towards Ramanattukara., The victim was a final year student at Farook College.
Published: 15 Oct 2026, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented