തൃശ്ശൂര്‍:  ഒന്നരപതിറ്റാണ്ടായി തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. അറുപത് വയസ്സുള്ള ആന കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
 
തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മനാഭന് തുടര്‍ ചികത്സയും മറ്റും ലഭ്യമാക്കി വരുന്നതിനിടെ രാത്രി 9.30 ഓടെയാണ്  അന്ത്യം. 

To advertise here,

2005-ല്‍ ആണ് പത്മനാഭന്‍ പാറമേക്കാവിലെത്തുന്നത്. പാറമേക്കാവ് വേലയ്ക്ക് നടക്കിരുത്തി വരികായിരുന്നു. ഒന്നരപതിറ്റാണ്ടായി പാറമേക്കാവ് ഭഗവിതിയുടെ തിടമ്പേറ്റിയ ഗജവീരന് ആരാധകര്‍ ഏറെയായിരുന്നു. തലപ്പൊക്കത്തിലും അഴകളിവിലും പേരെടുത്ത ഗജവീരന്‍മാര്‍ക്കൊപ്പമായിരന്നു പത്മനാഭന്റെ സ്ഥാനം. 

ചൊവ്വാഴ്ച പാടുക്കാട് ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കോടനാട് സംസ്‌കരിക്കും.