പാണ്ടനാട്: കരിങ്ങാട്ടുകാവ് ക്ഷേത്രത്തിനടുത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പാണ്ടനാട് പ്രയാർ വല്ല്യവീട്ടിൽ താഴത്തേതിൽ പി.കെ. ശിവദാസ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി.

To advertise here,

തിങ്കളാഴ്ച വീടിന് പുറത്തേക്കുപോയ ശിവദാസ് മടങ്ങിയെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. രാവിലെ നടത്തിയ തിരച്ചലിലാണ്‌ മൃതദേഹം കണ്ടെത്തിയത്.