പാലിയേക്കര(തൃശ്ശൂർ): രണ്ടരമാസത്തോളം നിർത്തിവെച്ച ടോൾപിരിവ് പുനരാരംഭിച്ചതോടെ പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്. 72 ദിവസം ടോൾപിരിവ് നിർത്തി വെച്ചതോടെ 15,000-ത്തിലേറെ പാസുകളാണ് പുതുക്കാനുള്ളത്.
ടോൾപ്ലാസയിൽനിന്ന് പ്രാദേശികവാഹനങ്ങൾക്ക് അനുവദിച്ചിരുന്ന യാത്രാപാസ് പുതുക്കാൻ വാഹന ഉടമകൾ കൂട്ടത്തോടെ എത്തിയതാണ് വലിയ തിരക്കിനിടയാക്കിയത്.
വാഹന ഉടമകളുടെ വരി കൂടി വന്നതോടെ കമ്പനി കൂടുതൽ കൗണ്ടറുകൾ തുറന്നു. ടോൾപ്ലാസ സെന്റർ ഓഫീസിനുള്ളിലും പുറത്തും അഞ്ചുവീതം കൗണ്ടറുകളാണ് സജ്ജീകരിച്ചത്.
ഞായറാഴ്ചയും അവധിദിവസമായ തിങ്കളാഴ്ചയും പാസ് പുതുക്കാനുള്ള കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് ജിഐപിഎൽ കമ്പനി അധികൃതർ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് എട്ടുവരെ കൗണ്ടറുകൾ പ്രവർത്തിക്കും.
ഹൈക്കോടതി ടോൾപിരിവ് നിർത്തിവെച്ചതോടെ കരാർ കമ്പനി സൗജന്യ യാത്രാപാസ് പുതുക്കി നൽകുന്നതും നിർത്തുകയായിരുന്നു.
Content Highlights: paliyekkara toll plaza free pass renewal
Published: 19 Oct 2025, 08:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented