ചാലക്കുടി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയില്‍ കോടതിനിര്‍ദേശപ്രകാരം ടോള്‍പിരിവ് തുടങ്ങിയതിനു പിന്നാലെ മുരിങ്ങൂര്‍ അടിപ്പാതനിര്‍മാണസ്ഥലത്തെ പണികള്‍ നിര്‍ത്തി. മഴയുടെ പേരുപറഞ്ഞാണ് നിര്‍മാണം നിര്‍ത്തിയത്. എന്നാല്‍, ടോള്‍പിരിവിന് തടസ്സം നീങ്ങുന്നതുവരെ മഴയിലും നിര്‍മാണം നടന്നിരുന്നു. ഇനിയും പകുതിയിലധികം ജോലികള്‍ തീരാനുണ്ട്. എന്നാല്‍, യന്ത്രം ഉപയോഗിച്ച് ചെയ്യേണ്ട ജോലികള്‍പോലും രണ്ടുദിവസമായി മുടക്കിയിട്ടിരിക്കുകയാണ്.
വാഹനങ്ങള്‍ക്ക് അടിപ്പാതയുടെ മുകളിലെത്താന്‍ നിര്‍മിക്കുന്ന അനുബന്ധറോഡിന്റെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. ആവശ്യമായ മണ്ണ് എത്തിച്ചിട്ടില്ല. മണ്ണ് നിറയ്ക്കുന്നതിനുമുന്‍പ് സ്ഥാപിക്കേണ്ട കോണ്‍ക്രീറ്റ് ബ്ലോക്ക് പൂര്‍ണമായും സ്ഥാപിച്ചിട്ടുമില്ല. നിര്‍മാണം നടക്കുന്നില്ലെങ്കിലും വാഹനക്കുരുക്കു തുടരുകയാണ്. തിങ്കളാഴ്ച വലിയ കുരുക്കായിരുന്നു. ചൊവ്വാഴ്ച എറണാകുളം-തൃശ്ശൂര്‍ പാതയില്‍ കുരുക്കുണ്ടായി.
ഒക്ടോബര്‍ 17-ാം തീയതിയാണ് ടോള്‍ പിരിക്കാനുള്ള സ്റ്റേ ഹൈക്കോടതി പിന്‍വലിച്ചത്. എന്നാല്‍ ഉയര്‍ത്തിയ നിരക്കില്‍ പിരിക്കാനാകില്ലെന്നും പഴയ നിരക്കില്‍ മാത്രമേ ടോള്‍ പിരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം കോടതി കേസ് തീര്‍പ്പാക്കിയിട്ടില്ല. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോടതി വീണ്ടും പരിഗണിക്കും.
ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും എന്നാല്‍ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് അന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. നേരത്തെ റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ തടഞ്ഞത്.
Content Highlights: Contractor halts construction at Muringur underpass on NH 544 after toll collection resumes, citing rain. Significant work remains, causing continued traffic jams
Published: 22 Oct 2025, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented