
പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന. ഹോട്ടൽ സിഇഒ പ്രസാദ് നായരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹാർഡ് ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു.
22 സിസിടിവികൾ ഹോട്ടലിൽ ഉണ്ടെന്നാണ് വിവരം. ഇവയെല്ലാം പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം രാത്രിമുതൽ പുലർച്ചവരെ നടന്ന നാടകീയ രംഗങ്ങളിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ആരോപണം ഉന്നയിക്കുന്നതു പോലെ നീല ട്രോളി ബാഗിൽ പണം കടത്തിയിട്ടുണ്ടോ അങ്ങനെ ഒരു ബാഗ് ഉണ്ടോ എന്ന കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
സൈബർ സെൽ വിദഗ്ധർ, പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സംഘം അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ചേർന്നുകൊണ്ടാണ് അന്വേഷണം നടക്കുന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നും വിഷയം ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുമെന്നും നേരത്തെ തന്നെ കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അന്വേഷണ സംഘം ഹോട്ടലിൽ എത്തി പരിശോധന വിവരങ്ങൾ ശേഖരിച്ചത്.
പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിൽ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നും അതുമാറ്റാനുള്ള ശ്രമവും നടന്നു എന്ന ആരോപണങ്ങളാണ് ഉയരുന്നത്.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പോലിസ് നടപടി. ഇതിനു പിന്നാലെ യുഡിഎഫ് വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Content Highlights: palakkad raid police probe hard disc size
Published: 06 Nov 2024, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented