
പാലക്കാട്: പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നതിനിടെ ട്രോളി ബാഗുമായി പോകുന്ന സിസിടിവി ദൃശ്യം പുറത്ത്. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വികെ ശ്രീകണ്ഠൻ അടക്കമുള്ളവർ കോൺഫറൻസ് ഹാളിലേക്ക് പോകുന്നതും ആരോപണ വിധേയനായ ഫെനി നീല ട്രോളി ബാഗുമായി നടന്നു പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ ഉണ്ട്.
സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ പ്രകാരം; കഴിഞ്ഞ ദിവസം രാത്രി 10.11 ആകുമ്പോൾ ശ്രീകണ്ഠൻ എം.പി., ഷാഫി പറമ്പിൽ, ജ്യോതി കുമാർ ചാമക്കാല അടക്കമുള്ളവർ ഹോട്ടലിലേക്ക് കയറുന്നത് കാണാം. 10.13ന് ശ്രീകണ്ഠൻ എംപി വാഷ് റൂമിലേക്ക് പോവുകയും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും കാണാം. 10.39നുള്ള ദൃശ്യങ്ങളിൽ രാഹുൽ കോൺഫറൻസ് ഹാളിലേക്ക് പോകുന്നതും കാണാം. അതിനുശേഷം വരുന്നത് 10.42ന് ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നു. ഈ സമയം ഫെനിയുടെ കൈയിൽ പെട്ടി ഉണ്ടായിരുന്നില്ല. അതിനു ശേഷം 10.47ന് പിന്നീട് രാഹുലിനെ കോൺഫറൻസ് ഹാളിൽ നിന്നും ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. ഈ മുറിയിൽ നിന്ന് കനമുള്ള പെട്ടിയുമായി ഫെനി വരുന്നതും ദൃശ്യങ്ങളിൽ കാണാം. 10.51നുള്ള ദൃശ്യത്തിൽ രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും കാണാം. അതിനു ശേഷം 10.53ന് ഫെനി ഹോട്ടലിന് പുറത്തേക്ക് പോകുന്നു. അതുകഴിഞ്ഞ് ഒരു മിനിറ്റ് കഴിഞ്ഞ് ഫെനി വീണ്ടും ട്രോളി ബാഗുമായി കോൺഫറൻസ് റൂമിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽകാണാം.
തിരഞ്ഞെടുപ്പ് അവലോകനത്തിനു വേണ്ടിയാണ് ഹോട്ടലിൽ യോഗം ചേർന്നത് എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. അടുത്ത ഏഴ് ദിവസത്തെ പരിപാടികൾ പ്ലാൻ ചെയ്യാൻ വേണ്ടിയാണ് താൻ അവിടെ എത്തിയത്. കോഴിക്കോട് പോകാനുണ്ടായിരുന്നതുകൊണ്ട് തന്നെ പെട്ടിയിൽ തന്റെ വസ്ത്രങ്ങളായിരുന്നു എന്നാണ് രാഹുൽ പറഞ്ഞത്. പെട്ടി ഉയർത്തിക്കാട്ടി രാഹുൽ വാർത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.
Content Highlights: palakkad raid kpm hotel cctv out
Published: 06 Nov 2024, 06:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented