പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ മുസ്ലിം ലീഗ് ആരുമായും ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ലീഗ് ജില്ലാ നേതൃത്വം. കോണ്‍ഗ്രസും സിപിഎമ്മുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം പറഞ്ഞു.
നഗരസഭയില്‍ ലീഗിന് അഞ്ചു സീറ്റാണുള്ളത്. കോണ്‍ഗ്രസുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ബിജെപിയെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തില്‍ സംസ്ഥാന കമ്മിറ്റിയുടെവരെ അംഗീകാരം നേടിയിട്ടുണ്ടെന്ന് ലീഗ് നേതൃത്വം പറഞ്ഞു. കോണ്‍ഗ്രസ് പറയുന്നതുപോലെ അവര്‍ പറയുന്ന സ്വതന്ത്രനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം വേണമെങ്കില്‍ പിന്തുണച്ചോട്ടെ എന്നു പറയാന്‍ ലീഗ് തയ്യാറല്ല.
സിപിഎം തീരുമാനിക്കുന്ന ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണെങ്കിലും ലീഗിനു പിന്തുണയ്ക്കാന്‍ പ്രയാസമില്ലെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. ചര്‍ച്ചയ്ക്കു തയ്യാറെങ്കില്‍ ഈ വിഷയത്തില്‍ സിപിഎമ്മുമായി സംസാരിക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ബിജെപി 25 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് -18, എല്‍ഡിഎഫ്- 9, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് സമവായം തേടി ലീഗ് രംഗത്തെത്തിയത്.
Content Highlights: Muslim League in Palakkad Municipality is ready to support CPM to keep BJP out of power. District leadership is open to compromises for this goal. Read for details.
Published: 18 Dec 2025, 10:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented