ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേരുമെന്ന അഭ്യൂഹം ശക്തം. വ്യാഴാഴ്ച  ബി.ജെ.പി. ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വമെടുത്തേക്കുമെന്നാണ് സൂചന.

To advertise here,

നിലവിൽ പത്മജ വേണുഗോപാൽ ഡൽഹിയിലാണ്. ബി.ജെ.പി. നേതാക്കളുമായി ചർച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയോടെ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്ബുക്കിൽ കൂടി രംഗത്തെത്തി. 'ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.