തിരുവനന്തപുരം: സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വകാര്യ ആവശ്യത്തിന് യാത്ര ചെയ്ത സംഭവത്തിൽ പരിഹാസവുമായി മുൻ മന്ത്രി പി. രാജീവ്. കാറിൽ പോയാൽ ചെലവാകുന്ന പെട്രോൾ ലാഭിക്കാൻ വേണ്ടിയാകും ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് രാജീവ് പരിഹസിച്ചു.

To advertise here,

മുൻ മുഖ്യമന്ത്രി എന്തിനെല്ലാം ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നു, അതിനെല്ലാം ഇപ്പോഴത്തെ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ഹെലികോപ്റ്റർ വെറുതെ കിടന്നു നശിച്ചു പോകാതിരിക്കാൻ അത് ഉപയോഗിക്കുന്നത് നാട്ടിന് ഗുണകരമാണെന്ന രീതിയിലുള്ള ന്യായീകരണമായിരിക്കും വരാനിരിക്കുന്നതെന്നും, കാറിലെ ഇന്ധനം ലാഭിക്കാൻ കഴിഞ്ഞു എന്നതാകും ബുധനാഴ്ച പറയാൻ പോകുന്ന മറുപടിയെന്നും രാജീവ് വിമർശിച്ചു.