തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച സബ്മിഷനെ ചൊല്ലി സഭയില്‍ രൂക്ഷമായ വാക്‌പോര്. സബ്മിഷന്‍ നോട്ടീസില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്പീക്കര്‍ എ.ബി രാജേഷ് അനുമതി നിഷേധിച്ചതോടെയാണ് വാക്‌പോരുണ്ടായത്.
അടിയന്തരപ്രമേയമായി വിഷയം സഭ ചര്‍ച്ചചെയ്തിരുന്നുവെന്നും സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു. വിഷയം സംസ്ഥാനത്തിന്റെ അധികാരത്തില്‍ പെടാത്ത വിഷയമാണെന്ന് മന്ത്രി പി. രാജീവ് ക്രമപ്രശ്‌നം ഉന്നയിച്ചു.
മറുപടിയില്ലാത്തതിനാലാണ് ലിസ്റ്റ് ചെയ്ത സബ്മിഷന്‍ ഒഴിവാക്കിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ഗൗരവമേറിയ വിഷയമാണ് സംസ്ഥാനത്ത് നടന്നതെന്നും അത് ചര്‍ച്ചചെയ്യാതെ നാടകമാണ് നടത്തിയതെന്നും ആര്‍ക്കുവേണ്ടി സ്വര്‍ണം കൊണ്ടുവന്നുവെന്നതിന് മറുപടിയില്ലാത്തതിനാലാണ് നാടകമെന്നും ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
സഭയില്‍ ചര്‍ച്ചചെയ്തില്ലെങ്കിലും വിഷയം പുറത്ത് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യേണ്ടത്. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിവേണ്ടെന്ന് ബോര്‍ഡ് വെച്ചിട്ട് കാര്യമില്ലെന്നും കനമില്ലെങ്കില്‍ ധൈര്യമായി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് സഭയില്‍ ഉന്നയിച്ചത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമുയരുന്ന വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: vd satheesan, kerala assembly, walk out
Published: 12 Jul 2022, 12:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented