കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില. കോഴിക്കോട് മൊത്തവിപണിയില്‍ കിലോയ്ക്ക് 75 രൂപ വരെയാണ് വില. ചില്ലറ വിപണിയില്‍ വില 85 രൂപവരെ വരും. കൊച്ചിയില്‍ മൊത്തവിപണയില്‍ 60 രൂപവരെയും ചില്ലറ വിപണയില്‍ 90 രൂപവരെയുമാണ് വില. തിരുവനന്തപുരത്ത് മൊത്ത വിപണയില്‍ 65 രൂപവരെയും ചില്ലറ വിപണയില്‍ 75 രൂപ വരെയും വിലയിലാണ് സവാള വില്‍പ്പന.
സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ക്വിന്റലിന് 5400 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് വ്യാപാരികള്‍ സാവാള ലേലം കൊള്ളുന്നത്.
ദീപാവലിയോടനുബന്ധിച്ച് ഒരാഴ്ച മാര്‍ക്കറ്റ് അവധിയായതും കനത്ത മഴയെ തുടര്‍ന്ന് പാടങ്ങളിൽ വെള്ളംകയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 25% വരെ മാത്രമാണ് ഈ സീസണില്‍ മാഹാരാഷ്ട്രയില്‍ ഉത്പാദനമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഈ സീസണില്‍ എല്ലാ വര്‍ഷവും ഉള്ളി വില കൂടാറുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. ഒരാഴ്ച കൊണ്ടാണ് സവാളവില 40-ല്‍നിന്ന് 70 കടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നാല്‍പ്പത് രൂപ വരെയായിരുന്നു കോഴിക്കോട്ടെ സവാള വില.
Content Highlights: onion rate in kg 90 at market
Published: 09 Nov 2024, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented