
കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ നഴ്‌സിങ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്‌സൽ എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയെ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അശമന്നൂരിൽ പെരിയാർവാലി കനാലിലാണ് അപകടം. അശമന്നൂർ കെഎംപി നഴ്‌സിങ് കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയത്. കനാലിൽ ഇറങ്ങിയതിന് പിന്നാലെ വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് ഒരാളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ രണ്ടുവിദ്യാർഥികളുടെ മൃതദേഹങ്ങളും കനാലിൽനിന്ന് കണ്ടെത്തി. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: Two nursing students, Ajmal and Ajsal, died in a drowning incident., The accident occurred at the Periyar Valley canal in Ashamannoor, Perumbavoor., One additional student was rescued and is in critical condition at a Kothamangalam hospital., Local residents, police, and fire rescue services conducted the search operation.
Published: 28 Apr 2026, 02:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented