കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസിലെ രഹസ്യ വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിടരുതെന്ന് അച്ചടി - ഇലക്ട്രോണിക് മാധ്യമങ്ങളോട് വിചാരണ കോടതി. സാക്ഷികള്‍ നല്‍കുന്ന തെളിവുകളെക്കുറിച്ച് മുന്‍കൂര്‍ അനുമതിയില്ലാതെ ചര്‍ച്ച പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ദേശങ്ങള്‍. വിചാരണ നേരിടുന്ന വ്യക്തിക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നുവരുന്നത് അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ കേസിന്റെ വിചാരണ കഴിയുന്നിടത്തോളം മുന്‍വിധികള്‍ ഉണ്ടാകാത്തവിധം നടക്കണം. നിരപരാധിത്വമോ കുറ്റകൃത്യത്തിലെ പങ്കാളിത്തമോ സംബന്ധിച്ച ധാരണകള്‍ തെളിവുകള്‍ കൃത്യമായി വിശകലനം ചെയ്യാതെ വ്യാപകമായി പ്രചരിക്കപ്പെടുന്നത് നീതിപൂര്‍വമായ വിചാരണയ്ക്ക് വെല്ലുവിളിയാണെന്ന് കോട്ടയത്തെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് - 1 ജി ഗോപകുമാര്‍ നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ടുചെയ്തു.
രഹസ്യ വിചാരണയുമായി ബന്ധപ്പെട്ട് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് സിആര്‍പിസി 327 (3) വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസിലെ വിചാരണ പൊതുജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ സാക്ഷിയാകാന്‍ കഴിയാത്തവിധം രഹസ്യമായി നടത്തണമെന്നും സിആര്‍പിസി 327 (2) വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഒരു സാക്ഷിയുടെ മൊഴി പ്രോസിക്യൂഷന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് വിചാരണ കോടതിയുടെ നിര്‍ദ്ദേശം.
കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു. അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതിയും ഹൈക്കോടതിയും നേരത്തെ സമാനമായ ഹര്‍ജികള്‍ തള്ളിയിരുന്നു. 2014 നും 16 നുമിടെ തന്റെ പദവി ദുരുപയോഗംചെയ്ത് മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
Content Highlights: Nun rape case: No reporting on Bishop Franco's trial without prior permission - Court
Published: 16 Sept 2020, 06:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented