തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കത്തയച്ചു.

To advertise here,

തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പരമാവധി 1300 വോട്ടർമാർക്കും മുനിസിപ്പൽ പ്രദേശങ്ങളിൽ 1600 വോട്ടർമാർക്കും ഓരോ പോളിങ് സ്റ്റേഷൻ ക്രമീകരിക്കണമെന്ന നിർദേശത്തിലെ അപ്രായോ​ഗികത ചൂണ്ടിക്കാട്ടിയാണ് കത്തുനൽകിയത്. 

കൂടുതൽ പേർ ബൂത്തിൽ എത്തുന്നത് ഉദ്യോ​ഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കുകയും പോളിങ് ബൂത്തുകൾക്ക് പുറത്ത് നീണ്ട നിരകൾ രൂപപ്പെടുന്ന സാഹചര്യം ഒരുക്കുകയും ചെയ്യും. ഇത് പലരും വോട്ട് ചെയ്യാൻ എത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. 

ഈ സാഹചര്യത്തിൽ ​ഗ്രാമ-​ന​ഗര വ്യത്യാസമില്ലാതെ, ഓരോ പോളിങ് സ്റ്റേഷനും പരമാവധി 1100 വോട്ടർമാരെ മാത്രമായി പരിമിതപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.