
ചങ്ങനാശ്ശേരി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഡൽഹിയിൽ കഴിഞ്ഞദിവസം നടത്തിയ പരാമർശം മറുപടിയർഹിക്കുന്നില്ലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. പ്രസ്താവനകൾക്കുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണ്. മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ല. എൻ.എസ്.എസ്. പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ ചങ്ങനാശ്ശേരിയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവാദം നൽകിയിരുന്നില്ല. സുരക്ഷാ പ്രോട്ടക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി മന്നം സമാധിയിൽ ഡോഗ് സ്ക്വാഡ് പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു അന്ന് എൻ.എസ്.എസിന്.
മന്നം സമാധി ക്ഷേത്രതുല്യമായാണ് സംഘടന കണക്കാക്കുന്നതെന്നും സുകുമാരൻ നായർ നിലപാടെടുത്തു. സുരേഷ് ഗോപിക്ക് പുഷ്പാർച്ചനയ്ക്ക് അവസരം നൽകിയിരുന്നെന്നും ബജറ്റ് സമ്മേളനത്തിൽ കയറിച്ചെന്നതുകൊണ്ടാണ് അദ്ദേഹത്തോട് നീരസം പ്രകടിപ്പിച്ചതെന്നും മുൻപ് സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
Content Highlights: NSS General Secretary G. Sukumaran Nair denies political motives behind recent remarks., Clarification on Mannam Samadhi access policies and security protocols., NSS maintains that the Samadhi is treated as a sacred space equivalent to a temple., Explanation regarding the previous incident involving Suresh Gopi's visit.
Published: 14 Jul 2026, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented