കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്തെത്തി. സുകുമാരൻ നായർ കേരളത്തിന്റെ പൊതുസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണെന്നും അദ്ദേഹം കേരളത്തിന്റെ സ്വത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

To advertise here,

കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കാണാൻ എത്തുന്നവരോട് ഏറ്റവും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്ന്‌ ചാണ്ടി ഉമ്മൻ പറഞ്ഞു. അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമങ്ങൾ വളരെ ഹീനമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ഓരോ വ്യക്തികൾക്കും അവരുടേതായ ശൈലികൾ ഉണ്ടാകുമെന്നും, എന്നാൽ ആ ശൈലിയെ മറ്റൊരു തരത്തിൽ വക്രീകരിച്ച് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ നായർ കേരളത്തിന്റെ പൊതുസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ്. അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്താണെന്ന് തന്നെ താൻ പറയുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.