സ്വര്‍ണപ്പാളി വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കുറ്റവാളികളെ കണ്ടെത്തി അവരില്‍നിന്ന് മുതല്‍ ഈടാക്കണം

ജി. സുകുമാരൻ നായർ | ഫോട്ടോ - ജി. ശിവപ്രസാദ് / മാതൃഭൂമി
കോട്ടയം: സ്വര്‍ണപ്പാളി വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കുറ്റവാളികളെ കണ്ടെത്തി അവരില്‍നിന്ന് മുതല്‍ ഈടാക്കണം. പ്രതികള്‍ക്ക് ശിക്ഷ നല്‍കണം. അതിനുവേണ്ട സംവിധാനവും കോടതിയും നമ്മുടെ നാട്ടിലുണ്ട്. നിലവില്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കില്‍ ആ സമയത്ത് ശക്തമായി പ്രതികരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സര്‍ക്കാരും ഇതില്‍ പങ്കാളിയാണെന്ന പ്രതിപക്ഷ വാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. അതെല്ലാം രാഷ്ട്രീയമാണ്. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും അതിനാല്‍ ആ രീതിയില്‍ വേണം ഇക്കാര്യത്തില്‍ നിലപാടെടുക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ സ്വര്‍ണപ്പാളിക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ ഹൈക്കോടതി പ്രത്യേക സംഘത്തെ നിയമിച്ചു. പാളി ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് അന്വേഷണം നിര്‍ദേശിച്ചത്. അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് നേതൃത്വം നല്‍കും. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കുറ്റകൃത്യം നടന്നെന്ന് ഉറപ്പായാല്‍ കേസെടുക്കണമെന്നും കോടതി പറഞ്ഞു.
Content Highlights: High Court Appoints Special Team to Unravel Golden Foil Mystery in Kottayam
Published: 07 Oct 2025, 11:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented