കൊല്ലം: മുതിർന്ന എം.എൽ.എയായ കോവൂർ കുഞ്ഞുമോന് മന്ത്രി സ്ഥാനം നിഷേധിച്ചത് ന്യായികരണമില്ലാത്തതാണെന്ന് ആർ.എസ്.പി ലെനിസ്റ്റ് സംസ്ഥാന ഭാരവാഹികൾ. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇടതുപക്ഷത്തിനൊപ്പം നിന്നിട്ട് ആകെ കിട്ടിയത് കുന്നത്തൂർ സീറ്റ് മാത്രമാണ്. അത് എം.എൽ.എയുടെ സ്വീകാര്യത കണക്കിലെടുത്ത് മാത്രമാണ്. ചെങ്കൊടി പിടിക്കുന്ന തങ്ങൾക്ക് മുന്നണിയിൽ പോലും സംസാരിക്കാൻ അനുവാദമില്ല- - നേതാക്കള്‍ കുറ്റപ്പെടുത്തി.
 

To advertise here,

ഒന്നുകിൽ മന്ത്രി സ്ഥാനം, അതല്ലങ്കിൽ അർഹതപ്പെട്ട ബോർഡ്, കോർപ്പറേഷൻ, പി.എസ്.സി, ദേവസ്വം ബോർഡ് പദവിയെങ്കിലും ലഭിക്കണം. കേവലം രണ്ടര വർഷത്തെ മന്ത്രി സ്ഥാനം പോലും കൊടുക്കുന്നില്ല. അവസാന ഘട്ടമെന്ന നിലയിൽ  തിങ്കളാഴ്ച മുഖ്യമന്ത്രിയെയും മുന്നണി കൺവീനറെയും നേരിൽ കണ്ട് വിഷയം ഉന്നയിക്കുമെന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.ടി ശ്രീകുമാർ, ഷാജി. എസ് പണിക്കർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ചക്കുവള്ളി, കോവൂർ മോഹൻ എന്നിവർ വ്യക്തമാക്കി.