തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി എം.എൽ.എമാർ പ്രതിഷേധിച്ച സംഭവത്തിൽ നാല് പ്രതിപക്ഷ എം.എൽ.എമാരെ താക്കീത് ചെയ്തു. മാത്യു കുഴൽനാടൻ, ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കർ താക്കീത് ചെയ്തത്. നടപടി ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് താക്കീത്.
പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രമേയം അവതരിപ്പിച്ച പാർലമെൻററി കാര്യവകുപ്പ് മന്ത്രി എംബി രാജേഷ് സ്പീക്കർക്കെതിരായ പ്രതിഷേധം ചട്ടവിരുദ്ധവും മര്യാദയുടെ ലംഘനവുമാണെന്നും ആരോപിച്ചു. നാല് എംഎൽഎമാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് എം.എൽഎ മാരെ താക്കീത് ചെയ്തത്.
അതേസമയം മന്ത്രിയുടെ പ്രമേയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ആദ്യമായി അല്ല സഭയിൽ ഇത്തരം സംഭവമുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡയസിൽ കയറി പ്രതിഷേധിച്ച എംഎൽഎമാരെ തള്ളിപ്പറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നും അടിയന്തര പ്രമേയം ചർച്ചയിൽ നിന്നും ഒളിച്ചോടാനാണ് പ്രതിഷേധം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.അടിയന്തര പ്രമേയ ചർച്ച അംഗീകരിച്ചിട്ടും എന്തിനാണ് പ്രതിപക്ഷം പ്രതിഷേധിച്ചത് എന്ന് മുഖ്യമന്ത്രി ചോദിച്ചു.
Content Highlights: niyamasabha protest warning for four opposition mla
Published: 08 Oct 2024, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented