പാലക്കാട്: മണ്ണാർക്കാട് നിപ കണ്ടെയ്ൻമെന്റ് സോണിൽ പോലീസും യുവാവും തമ്മിൽ കയ്യാങ്കളി. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടെത്തിയ യുവാവിനെ പോലീസ് ഉദ്യോ​ഗസ്ഥൻ അസഭ്യം പറ‍ഞ്ഞെന്നാണ് ആരോപണം. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും പോലീസ്  യുവാവിനെ മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

To advertise here,

നിപ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും പുറത്തുപോകുന്നതിനായി ഇരു ചക്രവാഹനത്തിലെത്തിയ യുവാവ് പോലീസിനോട് തട്ടികയറുകയായിരുന്നു. ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പോലീസ് നിയന്ത്രണം കർശനമാക്കിയിരുന്നു. ഇതിനിടയിലാണ് യുവാവ് പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെത്തിയതെന്നാണ് വിവരം.

പോലീസ് ഉദ്യോ​ഗസ്ഥൻ യുവാവിന്റെ ചെവിയിലെന്തോ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് അസഭ്യമായിരുന്നുവെന്നാണ് യുവാവിന്റെ ആരോപണം. ഇതിന് പിന്നാലെ ഇരുവരുടെയും വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.