
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത റോണ വിൽസണ്‍ ജാമ്യം. പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനാണിത്. 14 ദിവസത്തെ ജാമ്യമാണ് എൻഐഎ കോടതി അനുവദിച്ചത്.
സെപ്റ്റംബര്‍ 13 മുതൽ 27 വരെയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപ ബോണ്ട്, രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യാത്രയുടെ വിശദാംശങ്ങളും കേരളത്തിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ സുപ്രണ്ടിനെ അറിയിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നീണ്ടകരയിലെ വീട്ടിൽവെച്ച് ഓഗസ്റ്റ് 18-നാണ് റോണ വിൽസന്റെ അച്ഛൻ മരിച്ചത്. സെപ്റ്റംബർ 16-നാണ് അനുസ്മരണച്ചടങ്ങ്. സെപ്റ്റംബർ 13 മുതൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് റോണ വിൽസൺ ഹർജിയിൽ ആവശ്യപ്പെട്ടത്.
പിതാവിന്റെ മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടി ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ എൻഐഎ ഈ ആവശ്യത്തെ ശക്തമായി എതിർത്തിരുന്നു.
2018 ജൂൺ ആറിനാണ് റോണ വിൽസണെ പുണെ പോലീസ് അറസ്റ്റു ചെയ്യുന്നത്.
Content Highlights: NIA Court Grants Bhima Koregaon Case Accused Rona Wilson Temporary Bail
Published: 07 Sept 2021, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented