
ഗുരുവായൂര്‍: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ മാതൃകയില്‍ ക്ഷേത്രമുയരുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ക്ഷേത്രത്തിന്റെ തനിപ്പകര്‍പ്പ് വരുക. ആഗോളതലത്തില്‍ മെഡിറ്റേഷന്‍-ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള ബെംഗളൂരു ആസ്ഥാനമായ മോഹന്‍ജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുന്നത്. 120 കോടി രൂപ ചെലവ് കണക്കാക്കുന്നു.
നിര്‍മാണത്തിന്റെ ആചാര്യവരണവും രൂപരേഖ കൈമാറലും ഗുരുവായൂര്‍ തന്ത്രിമഠത്തില്‍ വ്യാഴാഴ്ച നടന്നു. തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിയാണ് ആചാര്യന്. വാസ്തുശാസ്ത്രത്തില്‍ പേരുകേട്ട കാണിപ്പയ്യൂര്‍ മനയിലെ കുട്ടന് നമ്പൂതിരിപ്പാടാണ് കൈക്കോല്‍ കണക്കുകളും രൂപരേഖയും തയ്യാറാക്കിയത്. ഇത് തന്ത്രിയില്‍നിന്ന് മോഹന്‍ജി ഫൗണ്ടേഷന് സ്ഥാപകന്‍ മോഹന്‍ജി ഏറ്റുവാങ്ങി. കുട്ടന് നമ്പൂതിരിപ്പാട്, ഫൗണ്ടേഷന് സി.ഇ.ഒ. മധുസൂദനന് രാജഗോപാല്‍, പ്രവര്‍ത്തകരായ മിലിറ്റ്സ, പി. മധു, ടി.എം. അനുജന്, ജയന് ബിലാത്തിക്കുളം, ഗുരുവായൂര്‍ ദേവസ്വം അസി. എന്‍ജിനീയര്‍ നാരായണന് ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു
ഗുരുവായൂര്‍ ക്ഷേത്രം 69 സെന്റിലാണ്. വിസ്തൃതിയിലും ഉയരത്തിലും അളവുകള്‍ ചെറുതായി കുറച്ചാണ് വൃന്ദാവനത്തിലെ പണി. ക്ഷേത്രനിര്‍മാണത്തിന് അനുയോജ്യമായ ഉത്തരായനകാലമായ ജനുവരി 15 മുതല്‍ ജൂലായ് 15 വരെയുള്ള കാലയളവിനുള്ളില്‍ നിര്‍മിതി പൂര്‍ത്തിയാക്കും. ശ്രീകോവില്‍, സോപാനം, കൊടിമരം, മുഖമണ്ഡപം, നമസ്കാരമണ്ഡപം, വാതില്‍മാടം, വിളക്കുമാടം, ശീവേലിപ്പുര, പ്രദക്ഷിണവഴി, ഗോപുരങ്ങള്‍, ദീപസ്തംഭം തുടങ്ങിയവയ്ക്കുവേണ്ട പ്രധാനഭാഗങ്ങള്‍ ഇവിടെ നിര്‍മിച്ചശേഷം വൃന്ദാവനത്തിലേക്ക് കൊണ്ടുപോകും.
വിദഗ്ധരായ എന്‍ജിനീയര്‍മാരുടേയും ക്ഷേത്രശില്പികളുടേയും മേല്‍നോട്ടത്തില്‍ അവിടെ കൂട്ടിയിണക്കും.ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നിര്മാണരീതികളില്നിന്ന് ഒരു വ്യത്യാസവുമില്ലതെ, തനിമയോടെയാണ് ക്ഷേത്രം പണിയുന്നതെന്ന് മോഹന്‍ജി പറഞ്ഞു.
Content Highlights: new sreekrishna temple in madhura
Published: 30 Sept 2022, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented