കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമി (22) അന്തരിച്ചു. ഡിസംബർ 22നായിരുന്നു ശസ്ത്രക്രിയ നടന്നത്. കഠിന പരിശ്രമങ്ങൾക്ക് ദുർഗയെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

To advertise here,

ഡാനൺ എന്ന ഗുരുതര ജനിതക രോഗം ബാധിച്ച് ചികിത്സ തേടി കേരളത്തിലെത്തിയതാണ് നേപ്പാൾ സ്വദേശിനിയായ ദുർഗ കാമി. ഹൃദയഭിത്തികൾക്ക് കനം കൂടുന്ന അവസ്ഥയാണിത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് താങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയെ സമീപിക്കുകയായിരുന്നു.

വിദേശ വനിതയായതിനാൽ അവയവദാനത്തിനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇതിനുള്ള ഇളവ് നേടിയെടുത്തത്. അനുയോജ്യമായ ദാതാവിനെ കാത്ത് മാസങ്ങളായി ഇവർ കേരളത്തിൽ തുടരുകയായിരുന്നു.