തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വിദ്യാര്‍ഥി സമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. സമരത്തിനെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായത്തിന് ഇടപെടും. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള യോജിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നവരുമായി മുന്നോട്ട് പോവുമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
പൗരത്വനിയമഭേദഗതിക്കെതിരെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ഥികളും യുവജനങ്ങളും തെരുവിലിറങ്ങിയത്. അത്തരം സമരങ്ങള്‍ ആ നിലയില്‍ നടക്കട്ടെ, അത് ഏറ്റെടുക്കേണ്ടതില്ല. എന്നാല്‍ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. ഇത്തരം സമരങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് സമരത്തിന്റെ പൊതുലക്ഷ്യത്തെ ബാധിക്കുമെന്ന് കമ്മിറ്റി ചര്‍ച്ച ചെയ്തു.
പൗരത്വനിയമഭേദഗതി നിയം, ദേശീയ പൗരത്വരജിസ്റ്റര്‍ എന്നിവയോടുള്ള സിപിഎം നിലപാടും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചു. സ്വന്തം നിലയില്‍ സിപിഎം സമരപരിപാടികള്‍ ആവിഷ്കരിക്കണമെന്ന ചര്‍ച്ചയും കമ്മിറ്റിയില്‍ ഉയര്‍ന്നു.
കേരള, ബംഗാള്‍ എന്നിവിടങ്ങളില്‍ പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ തൃപുരയില്‍ സമരം വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും കമ്മിറ്റി വിലയിരുത്തി.
വിളപ്പില്‍ശാലയില്‍ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടരുകയാണ്. മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം നാളെ അവസാനിക്കും.
Content Highlights: CPIM Central committee Meeting, CAA Protest, CAA Students protest
Published: 18 Jan 2020, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented