കണ്ണൂർ: നവകേരള സദസ്സിന് പരസ്യബോർഡ് സ്ഥാപിക്കാൻമാത്രം 2.86 കോടി രൂപ ചെലവെന്ന് രേഖ. നവകേരള സദസ്സുമായി ബന്ധപ്പെട്ട കണക്കുകൾ മറച്ചുപിടിക്കുന്നതിനിടെ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. കലാജാഥയ്ക്കുമാത്രം സ്വകാര്യ ഏജൻസിക്ക് നൽകിയത് 45 ലക്ഷം.
പരസ്യബോർഡ് ഒരുക്കാൻ 2,86,49,306 രൂപ ചെലവുവന്നെന്നും ഇതിൽ 2,31,49,306 രൂപ ഇനിയും നൽകാനുണ്ടെന്നുമാണ് വിവരാവകാശ അപേക്ഷയ്ക്ക് 2024 നവംബർ 25-നു ലഭിച്ച മറുപടിയിലുണ്ടായിരുന്നത്. കൂടുതൽ വിശദാംശം ആവശ്യപ്പെട്ടപ്പോൾ, 2025 ജനുവരി ആറിനുള്ള മറുപടിയിൽ ബില്ലുകൾ പരിശോധിച്ചുവരുകയാണെന്ന് ചൂണ്ടിക്കാട്ടി. ബാക്കി നൽകാനുള്ള തുക എത്രയെന്ന് വ്യക്തമാക്കിയില്ല.
നവകേരള സദസ്സിനുപുറമേ നിലവിലെ മന്ത്രിസഭയുടെ കാലയളവിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻമാത്രം നാളിതുവരെ ചെലവഴിച്ചത് ആറരക്കോടിയോളം രൂപയാണ്. ഇതിൽ ഭൂരിഭാഗം തുകയും സ്വകാര്യ ഏജൻസികൾക്കാണ് നൽകിയത്. കെ-റെയിൽ പരസ്യത്തിനായി ബോർഡ് സ്ഥാപിച്ച വകയിലുള്ള 10 ലക്ഷവും ഇതിൽപ്പെടുന്നു.
പലചോദ്യങ്ങൾക്കും മറുപടിയില്ലെന്നതും ലഭിച്ച മറുപടികളിലെ പൊരുത്തക്കേടുകളും സാമ്പത്തികക്രമക്കേടുകളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
Content Highlights: RTI reveals ₹2.86 crore spent on ad boards for Navakerala Sadass in Kannur
Published: 15 Jan 2025, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented