സ്ഥാനാർഥി വിഷയവുമായി ബന്ധപ്പെട്ടുയർന്ന പ്രാദേശിക വാദങ്ങളെ മറികടന്ന് മുസ്ലിംലീഗ് സംസ്ഥാനനേതൃത്വം നല്കിയ വിശ്വാസ്യത നാലാംതവണയും കാത്തുസൂക്ഷിച്ച എൻ. ഷംസുദ്ദീൻ ആദ്യമായി മന്ത്രിപദവിയിലേക്ക്. മണ്ണാർക്കാട് മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് എൻ. ഷംസുദീൻ വിജയിച്ചത്.
എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് പാർലമെൻ്ററി രാഷ്ട്രീയത്തിൽ തിളങ്ങിയ ഷംസുദ്ദീൻ ലീഗിന്റെ സംസ്ഥാനസെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.
പറവണ്ണയിൽ പരേതരായ എൻ. മുഹമ്മദ് കുട്ടി -വി.വി. മറിയ കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യ: കെ.പി. റാഫിത. മകൾ: ഡോ. എൻ. ഷഹർസാദ്. മരുമകൻ: ഡോ. അഷറഫ് വാസിൽ മുസ്ലിയാരകത്ത്
Content Highlights: N. Shamsudheen achieves record-breaking victory in Mannarkkad., First-time appointment to a ministerial position in the 2026 cabinet., Long-standing political career within the Muslim League., Transition from MSF leadership to state-level ministerial responsibility.
Published: 18 May 2026, 08:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented