ബുധനാഴ്ച രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരും തലസ്ഥാനത്ത് ഏറ്റുമുട്ടിയത്

തിരുവനന്തപുരം: കഴിഞ്ഞദിവസം എസ്എഫ്‌ഐ വിദ്യാർഥികൾക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. മന്ത്രി പ്രകടനം നയിച്ചത് അസാധാരണ സംഭവമാണെന്നും അക്രമികളെ പിന്തിരിപ്പിക്കാൻ മന്ത്രി ശ്രമിച്ചില്ലെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി. മന്ത്രിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസും പോലീസും ചേർന്ന് അഴിഞ്ഞാട്ടമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
രാത്രി 7.45-നാണ് യൂത്ത് കോൺഗ്രസ് മാർച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ പരിസരത്തുനിന്ന് ആരംഭിച്ചത്. കൈയിലുണ്ടായിരുന്ന പന്തം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് വലിച്ചെറിയുകയായിരുന്നു. മന്ത്രി അത് തടഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു
ബുധനാഴ്ച രാത്രിയാണ് എസ്എഫ്‌ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരും തലസ്ഥാനത്ത് ഏറ്റുമുട്ടിയത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് കല്ലേറുണ്ടായി. ഇതാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. ഇതോടെ, കോളേജിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തമെറിഞ്ഞു. നേതാക്കൾ ഇടപെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
Content Highlights: CPM leader MV Jayarajan alleged that Youth Congress and police jointly carried out a planned attack on SFI students in Thiruvananthapuram under a minister's leadership, following clashes during a protest march.
Published: 01 Oct 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented