തിരുവനന്തപുരം: സിപിഎം നേതാവ് വിപിപി മുസ്തഫ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ സിപി വിനോദിന് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല നല്‍കി. കാസര്‍കോട്ടെ സംഘടനാ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് മുസ്തഫയുടെ രാജിയെന്നാണ് വിവരം. 

To advertise here,

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുസ്തഫ ഇതോടെ സംഘടനാ രംഗത്തേക്ക് മടങ്ങും. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്തഫയെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുസ്തഫയുടെ സാന്നിധ്യം ആവശ്യമാണെന്ന് കാസര്‍കോട്ടെ സംഘടനാ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ തിരിച്ചുവിളിക്കുന്നത്. 

എം.വി ഗോവിന്ദന്‍ നേരത്തെ മന്ത്രിയായിരുന്നപ്പോഴും മുസ്തഫയായിരുന്നു പ്രൈവറ്റ് സെക്രട്ടറി.