ദേവികുളം: മൂന്നാറിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെ മുന്നറിയിപ്പ് സംവിധാനം നവീകരിക്കാനുള്ള ശ്രമങ്ങളുമായി വനംവകുപ്പ്. എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നവീകരണം. റോഡുകളിൽ തത്സമയ മുന്നറിയിപ്പുകൾ നൽകുന്ന ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കും.
മൂന്നാറിൽ നിലവിൽ കാട്ടാനയുടെ സാന്നിധ്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി എലിഫന്റ് ഏർലി മോണിങ് വാണിങ് സിസ്റ്റമുണ്ട്. സെർവറിൽ ഫീഡ് ചെയ്ത ഫോൺ നമ്പറുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം രാവിലെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രയോജനം നാട്ടുകാർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. മാത്രമല്ല രാവിലെ മാത്രം ലോക്കേഷൻ ലഭിക്കുന്നതിനാൽ പിന്നീട് ആനയുടെ സഞ്ചാരദിശ മാറുന്നത് അറിയാൻ മാർഗവുമില്ല. പ്രദേശവാസികളെ കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന പ്രദേശമായതിനാൽ തന്നെ എല്ലാവരിലും കൃത്യമായി മുന്നറിയിപ്പ് മെസേജുകൾ എത്തിക്കാൻ സാധിച്ചിരുന്നില്ല. 2015 ൽ ആരംഭിച്ച സിഗ്നൽ സംവിധാനവും പരിപാലനമില്ലാതെ നശിച്ചുപോയിരുന്നു.
പ്രശ്നങ്ങളെല്ലാം പരിശോധിച്ച് ഫലപ്രദമായ ഒരു പ്രശ്ന പരിഹാരത്തിനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. എഐ ക്യാമറകൾ ഉപയോഗിച്ച് കാട്ടനയുടെ സാന്നിധ്യം നിരീക്ഷിക്കാനും അതുപോലെ റോഡുകളിൽ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചുക്കൊണ്ട്, എവിടെയാണ് കാട്ടനയുടെ സാന്നിധ്യമുള്ളതെന്ന് യാത്രക്കാരെ കൃത്യമായി അറിയിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: munnar-elephant-alert-system-using-ai
Published: 20 Feb 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented