തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ യഥാർഥ കാരണമെന്തെന്ന് ഇതുവരെയും വ്യക്തമല്ല. ഭൂരിപക്ഷ നിഗമനങ്ങളും കനത്ത ചൂടാകാം എന്ന നിലയിലാണ്. തീപ്പൊരിയുണ്ടാകാനുള്ള ചെറിയ സാധ്യതകൾപോലും കണക്കിലെടുത്താണ് ഇത്തരം നിർമാണം നടത്തുക. വെടിമരുന്ന് നിറയ്ക്കുന്ന ഭാഗത്തുനിന്നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കനത്ത ചൂടിൽ എതെങ്കിലും ഘർഷണത്തിന്റെ ഭാഗമായി തീപ്പൊരിയുണ്ടായതാകാമെന്നാണ് പ്രാഥമിക അനുമാനം. കൂടുതൽ ശാസ്ത്രീയ പരിശോധന നടന്നാൽ മാത്രമേ യഥാർഥ കാരണം വെളിച്ചത്തുവരൂ.

To advertise here,

വെടിക്കെട്ടിലുപയോഗിക്കുന്ന സ്‌ട്രോൺഷ്യം നൈട്രേറ്റ് ചൂടിൽ കത്താനുള്ള സാധ്യതയുണ്ടെന്ന് പാരമ്പര്യ വെടിക്കെട്ടു കരാറുകാരനായ ചേർപ്പിലെ സുജിത് പറയുന്നു. കരിമരുന്ന് ചൂടേറ്റ് കത്താൻ സാധ്യത നന്നേ കുറവാണ്. കരിമരുന്ന് നിറയ്ക്കുമ്പോൾ കോറ നിലത്തു വീഴുകയോ ഉരസുകയോ ചെയ്താൽ സ്‌ഫോടനത്തിന് സാധ്യതയുണ്ട് -അദ്ദേഹം പറഞ്ഞു.