
തിരൂര്‍: പ്രകൃതിയുടെ ജാതകമെഴുതാന്‍ വാല്മീകി ഉപയോഗിച്ച കഥാപാത്രമാണ് ഹനുമാനെന്ന് മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ രാമായണോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണപരിപാടിയില്‍ 'രാമായണത്തിലെ ഹനുമാന്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹനുമാന്‍ അപാരശക്തിയാണ്, ഒപ്പം യുക്തിയുമാണ്. മനുഷ്യനായിട്ടല്ല ഹനുമാനെ സൃഷ്ടിച്ചത്. മനുഷ്യനെത്തുംമുന്‍പേ കളങ്കമില്ലാത്ത, വിശുദ്ധി നഷ്ടപ്പെടാത്ത, വനത്തില്‍ ജീവിക്കുന്ന നരനാണ് ഹനുമാന്‍. കാടെന്താണ്, കടലെന്താണ് എന്നറിയാനുള്ള പാഠമാണ് രാമായണത്തിലെ ഹനുമാനെന്നും അദ്ദേഹം പറഞ്ഞു.
'വാല്മീകി രാമായണം-വ്യാഖ്യാനസാരം' എന്ന വിഷയത്തില്‍ കെ.എസ്. വെങ്കിടാചലം പ്രഭാഷണം നടത്തി. ഡോ. കെ. ശ്രീകുമാര്‍ സംസാരിച്ചു.
വൈകീട്ട് രാമായണപാരായണവും ശ്രീദേവി അങ്ങാടിപ്പുറം അവതരിപ്പിച്ച രാമസങ്കീര്‍ത്തന സംഗീതപരിപാടിയുമുണ്ടായി.
ബുധനാഴ്ച രാവിലെ പത്തിന് 'രാമായണത്തിലെ മനുഷ്യബന്ധങ്ങള്‍' എന്ന വിഷയത്തില്‍ കെ.സി. നാരായണനും ഉച്ചയ്ക്ക് രണ്ടരയ്ക്ക് രാമായണത്തിന്റെ സമഗ്രസൗന്ദര്യം എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണനും പ്രഭാഷണം നടത്തും.
Content Highlights: Mullakkara Ratnakaran discusses Hanuman`s role as nature`s scribe in Valmiki`s Ramayana
Published: 30 Jul 2025, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented