കണ്ണൂര്‍: സംസ്ഥാന വ്യവസായ വകുപ്പിന്റെ 'എം. എസ്.എം.ഇ. സ്കെയിൽ അപ്പ് മിഷൻ' (മിഷൻ 1000) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇപ്പോൾ അപേക്ഷിക്കാം.
ഒന്നാം ഘട്ടത്തിൽ 88 സംരംഭങ്ങളെയാണ് തിരഞ്ഞെടുത്തത്. മുൻപ് അപേക്ഷിച്ചിട്ട് ലഭിക്കാത്തവർക്കും അവസരമുണ്ട്. https://mission1000.industry.kerala.gov.in/public/index.php/public എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് നാലു വർഷം കൊണ്ട് അവ ഓരോന്നിന്റെയും ശരാശരി വിറ്റുവരവ് 100 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. അടിസ്ഥാന യോഗ്യതകളുള്ളവരെ തിരഞ്ഞെടുത്ത്, സർക്കാർ പൂർണ പിന്തുണ നൽകും.
യോഗ്യത
- ആദ്യ രജിസ്ട്രേഷനോടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത എം.എസ്.എം.ഇ. ആകണം
- കുറഞ്ഞത് മൂന്നുവർഷമെങ്കിലും സുസ്ഥിരതയോടെ പ്രവർത്തിക്കണം
- ഉത്പാദന, സേവന മേഖലയിൽ ഉൾപ്പെട്ടതായിരിക്കണം
പ്രോത്സാഹനങ്ങൾ
- ഡി.പി.ആർ. തയ്യാറാക്കാൻ ഒരുലക്ഷം രൂപയുടെ ഗ്രാൻറ്.
- മൂലധന നിക്ഷേപത്തിന്റെ 15 ശതമാനം സബ്സിഡി എല്ലാ സംരംഭങ്ങൾക്കും ലഭിക്കും. വനിതകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മറ്റ് പിന്നാക്ക സമുദായാംഗങ്ങൾ (ഒ.ബി.സി.), ഭിന്നശേഷിക്കാർ എന്നിവർക്ക് 25 ശതമാനം സബ്സ്ഡി.
- ഭക്ഷ്യ, വസ്ത്ര, പ്രകൃതിദത്ത റബ്ബർ, പരമ്പരാഗത ഊർജം തുടങ്ങിയ 12 മേഖലകളിലെ സംരംഭങ്ങൾക്ക് അഞ്ചുശതമാനം സബ്സിഡി.
- രാജ്യത്തെ സർവകലാശാലകളിൽനിന്ന് വികസിപ്പിച്ച സാങ്കേതികവിദ്യയോ ഫോർമുലയോ ഉപയോഗിച്ചാൽ അഞ്ചുശതമാനം സബ്സിഡി.
- കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലയിലുൾപ്പെടുന്നവർക്ക് 10 ശതമാനം സബ്സിഡി
- മൂലധനനിക്ഷേപ സബ്സിഡി രണ്ടുകോടി രൂപ വരെ.
- പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി എട്ടുശതമാനം വരെ (50 ലക്ഷം)
- ടെക്നോളജി നവീകരണത്തിനും നൈപുണിക്കും പ്രത്യേക സഹായം
Content Highlights: MSME Scale Up Mission Mission 1000 apply now
Published: 14 Feb 2024, 05:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented