സംരംഭത്തില്‍ സുതാര്യതയും കാര്യക്ഷമതയും പങ്കാളിത്തവും ഉറപ്പാക്കുകയും തടസ്സമില്ലാത്ത സേവനം നല്‍കുകയുമാണ് ലക്ഷ്യം.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
ന്യൂഡല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും നിലവിലുള്ളവര്‍ക്കും എല്ലാ വിവരങ്ങളും നടപടിക്രമങ്ങളും ഇനി ഒരൊറ്റ ആപ്പിലൂടെ ലഭ്യമാവും. ഇതിനായി നാഷണല്‍ ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍ഐആര്‍ഡിസി) 'ഇന്‍ഡ്' എന്നപേരില്‍ ആപ്പ് പുറത്തിറക്കും. 26-ന് വൈകീട്ട് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി പുറത്തിറക്കും.
സംരംഭത്തില്‍ സുതാര്യതയും കാര്യക്ഷമതയും പങ്കാളിത്തവും ഉറപ്പാക്കുകയും തടസ്സമില്ലാത്ത സേവനം നല്‍കുകയുമാണ് ലക്ഷ്യം. സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനുമായി ദേശീയ-അന്തര്‍ദേശീയ അവസരങ്ങളടക്കം ആപ്പ് വഴി ലഭ്യമാക്കും. വ്യാവസായികമേഖലയിലെ പുതിയ അവസരങ്ങള്‍, വിപണി പ്രവണതകള്‍, കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍, സാമ്പത്തിക സബ്‌സിഡികള്‍, സാങ്കേതിക നവീകരണ അറിയിപ്പുകള്‍ തുടങ്ങിയവ ആപ്പിലുണ്ടാവും.
ഭക്ഷ്യസംസ്‌കരണം, ഫിഷറീസ്-മൃഗസംരക്ഷണം-ക്ഷീരവികസനം, കൃഷി, വാണിജ്യ-വ്യവസായം, പരിസ്ഥിതി-വനം, കോര്‍പ്പറേറ്റ് കാര്യം, ഊര്‍ജം എന്നീ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചത്.
Content Highlights: Get all MSME business info, procedures, and services from various ministries in one app. Launched by NIRD C for transparency and growth.
Published: 24 Nov 2025, 07:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented