കോഴിക്കോട്: പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

പ്രായമാകുന്നതിനനുസരിച്ചു കാഴ്ചകള്‍ക്ക് മങ്ങല്‍വരും. അതൊക്കെ ചികിത്സിച്ചാല്‍ മാറും.നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നുകൊടുക്കാനുള്ള മനസ്സ് കാണിക്കണം. സ്ഥാനമാനങ്ങളില്‍ പിടിച്ചുതൂങ്ങിനില്‍ക്കേണ്ട കാര്യമില്ലെന്നും ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും തങ്ങള്‍ വ്യക്തമാക്കി. 

ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ പരാമര്‍ശത്തെയും മുഈനലി തങ്ങള്‍ വിമര്‍ശിച്ചു. ചന്ദ്രനെയും സൂര്യനെയും മറച്ചുപിടിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.