തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് മാറിനിന്നുവേണം തരൂർ സ്വതന്ത്രമായ അഭിപ്രായം പറയാനെന്ന് അദ്ദേഹം പറഞ്ഞു.
വസ്തുതകൾ പരിശോധിച്ചിട്ട് വേണമായിരുന്നു തരൂർ അക്കാര്യങ്ങൾ പറയേണ്ടിയിരുന്നത്. അതിശയോക്തിപരമായ കണക്കുകളുടെ പേരിൽ അതിനെ പിന്താങ്ങരുതായിരുന്നു. കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ അദ്ദേഹം തളളി പറയുന്നതുപോലെയാണ് തോന്നിയത്.
പാർട്ടിയുടെ എം.പിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി(സിഡബ്ല്യൂസി)യിലെ അംഗവുമായ അദ്ദേഹം ഇങ്ങനെ സ്വതന്ത്രമായ അഭിപ്രായം പറയുന്നത് ശരിയല്ല. സ്വതന്ത്രമായ അഭിപ്രായം പറയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം മിനിമം ചെയ്യേണ്ടത് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം എന്നതാണ്, ഹസ്സൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Content Highlights: MM Hassan Criticizing Shashi Tharoor
Published: 16 Feb 2025, 11:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented