തിരുവനന്തപുരം: നിയമസഭയിലെ അനിഷ്ടസംഭവങ്ങൾക്കു പിന്നാലെ, പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനവുമായി മന്ത്രി പി. രാജീവ്. സഭാനടപടികൾ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ നാടകമാണ് അരങ്ങേറിയതെന്ന് മന്ത്രി ആരോപിച്ചു. നിയമസഭാ മീഡിയാ റൂമിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ബോധപൂർവം മതപരവും പ്രാദേശികവുമായ വിഭജനം സൃഷ്ടിക്കാൻ ഒരു വിശാലസഖ്യം പ്രവർത്തിക്കുന്നുണ്ട്. നിരവധി നുണയുടെ നിർമിതി അവർ നടത്തിക്കൊണ്ടിരിക്കുന്നു. ഈ നിർമിതികളുടെ തുടർച്ചയായാണ് ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രതിപക്ഷം പ്രതീക്ഷിച്ചത് അടിയന്തര പ്രമേയം സാധാരണ കൈകാര്യം ചെയ്യുന്നതുപോലെയാകും വരിക എന്നാണ്. നുണകൾ അന്തരീക്ഷത്തിൽ തുടർച്ചയായി നിലനിർത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും ആ ഭിന്നിപ്പിൽനിന്ന് തങ്ങൾക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനും കഴിയും എന്നാണ് അവർ കരുതിയത്.
എന്നാൽ, അടിയന്തരപ്രമേയം സർക്കാർ അടിയന്തരമായി ചർച്ച ചെയ്യാൻ തീരുമാനിച്ചു. ഈ ചർച്ചയിലൂടെ ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ തുറന്നുകാട്ടപ്പെടുമെന്ന് പ്രതിപക്ഷം ഭയന്നു. അടിയന്തര പ്രമേയ ചർച്ച എങ്ങനെയെങ്കിലും ഒഴിവാക്കുന്നതിന് വേണ്ടിയാണ് യാതൊരു പ്രകോപനവും ഇല്ലാതെ സ്പീക്കറുടെ മേശപ്പുറത്തേക്ക് വലിഞ്ഞുകേറി സഭാ നടപടികൾ പ്രതിപക്ഷം അലങ്കോലമാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
Content Highlights: minister p rajeev against opposition
Published: 07 Oct 2024, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented