
തിരുവനന്തപുരം: സ്പീക്കര്‍ പാനലില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ച് വടകര എം.എല്‍.എ. കെ.കെ. രമ. ബില്ലുകളിന്മേലുള്ള ചര്‍ച്ചയിലാണ് കെ.കെ. രമ സഭ നിയന്ത്രിച്ചത്. ഈ അഭിമാനനിമിഷം ടി.പിക്ക് സമര്‍പ്പിക്കുന്നതായി അവര്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സ്പീക്കര്‍ പാനലില്‍ മൂന്ന് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയേയാണ് കാണിക്കുന്നതെന്നും അവര്‍ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.
'ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വര്‍ഷമായിട്ടും സ്പീക്കര്‍ പദവിയില്‍ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമര്‍ശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദര്‍ഭം', അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകര്‍ന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയില്‍ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും സ്‌നേഹമറിയിക്കുന്നുവെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭയെ നിയന്ത്രിക്കേണ്ടവരുടെ പാനല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിര്‍ദ്ദേശപ്രകാരം പാനലില്‍ മുഴുവന്‍ വനിതകളെയായിരുന്നു ഇത്തവണ ഉള്‍പ്പെടുത്തിയത്. രമയ്ക്ക് പുറമേ സി.കെ. ആശ, യു. പ്രതിഭ എന്നിവരും പാനലില്‍ ഉള്‍പ്പെട്ടിരുന്നു.
Content Highlights: kk rema responce on assigned in duty of chair in kerala legislative assembly
Published: 06 Dec 2022, 09:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented