വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച് അധികമായില്ല. പെൺകുട്ടികളുടെ മരണത്തിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ് സി.ബി.ഐ. അന്വേഷണത്തിൽ കണ്ടെത്തിയത്.  ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്. അവരുടെ അമ്മയേക്കുറിച്ച് എന്ന ആമുഖത്തോടെയാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടും സന്തോഷത്തോടെയല്ല കുറിപ്പെഴുതുന്നതെന്നും ചിലസത്യങ്ങൾ പറയേണ്ടപ്പോൾ പറയണമല്ലോയെന്നും മന്ത്രി കുറിക്കുന്നു. കേസിന്റെ കാലയളവിൽ താൻ നേരിട്ട വ്യക്തിപരമായ ആരോപണങ്ങളേക്കുറിച്ചും അവ എത്രത്തോളം മുറിവേൽപ്പിച്ചുവെന്നും മന്ത്രി പറയുന്നുണ്ട്.

To advertise here,