ആലുവ: ആലുവയിൽ ബൈക്ക് അപകടത്തിൽ മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിദ്യാർഥിനി മരിച്ചു. ആലുവ എൻ.എ.ഡി. പത്താലിൽ വീട്ടിൽ ഷൈജുവിന്റെ മകൾ ആർദ്രയാണ് (18) മരിച്ചത്. ശനിയാഴ്ച രാവിലെ 7.45ഓടെ ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം കവലയിലായിരുന്നു അപകടം.

To advertise here,

ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ ടോറസ് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ബൈക്കോടിച്ചിരുന്ന യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഉന്നത പഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്ന സഹപാഠിയെ യാത്രയാക്കാൻ മറ്റു സഹപാഠികളോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ.
മാതാവ് രശ്മി .സഹോദരൻ അർജുൻ.