കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി. ഖമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി കഴിഞ്ഞു.

To advertise here,

ഖമറുദ്ദീനാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഖമറുദ്ദീന്‍ തട്ടിപ്പ് നടത്തിയതെന്നും സര്‍ക്കാര്‍ വാദിച്ചു.

വഞ്ചനാക്കേസിലാണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വ്യാപാരം നഷ്ടത്തിലായതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നത്. ഇത് വഞ്ചാനാക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ഖമറുദ്ദീന്റെ വാദം.

എന്നാല്‍ സര്‍ക്കാര്‍ ഈ വാദങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് ഖമറുദ്ദീന്‍ എന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഖമറുദ്ദീന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. വഞ്ചനാക്കുറ്റം കേസില്‍ നിലനില്‍ക്കും. കാരണം നിക്ഷേപകര്‍ക്ക് പണം നല്‍കാമെന്ന് കാണിച്ച് വഞ്ചിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

content highlights: mc kamaruddin is the mastemind in fashion gold cheating case says government in court