കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ അമിത്ഷായുടെ ഏറാമുളി എന്ന് മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമൻ. കൽപ്പറ്റ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന സമയത്താണ് സോമന്റെ മുദ്രാവാക്യം. ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് പിടികൂടിയ സോമനെ കൽപ്പറ്റയിൽ യുഎപിഎ കേസ് ഉള്ളതിനാലാണ് കൽപ്പറ്റ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
തുരങ്കപാതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതി മുറിയിലേക്ക് കയറിയത്. ദുരന്തം ഉണ്ടാക്കുന്ന തുരങ്കപാതയ്ക്ക് 2142 കോടി രൂപയും ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിന് 750 കോടിയും മാത്രമാണ് അനുവദിച്ചതെന്ന് സോമൻ വിളിച്ചു പറഞ്ഞു.ചൂരൽമലയിലെയും മുണ്ടകൈയിലേയും ജനങ്ങളോട് മുഖ്യമന്ത്രിക്ക് ആത്മാർത്ഥയില്ലെന്ന് സോമൻ പറഞ്ഞു.
'കൊന്നുതീർക്കാമെന്നാണ് അമിത് ഷാ വിചാരിക്കുന്നത്. അമിത് ഷാ ചരിത്രം പഠിക്കണം. ഫാസിസ്റ്റുകൾക്ക് ചരിത്രത്തിൽ മറുപടിയുണ്ട്'- സോമൻ പറഞ്ഞു
Content Highlights: Maoist leader Soman shouting slogans against Pinarayi Vijayan
Published: 10 Feb 2025, 10:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented