മങ്കട: ബസ് കാത്തുനിൽക്കുകയായിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രതിപക്ഷനേതാവ് വാഹനമിടിച്ച് മരിച്ചു. മങ്കട ഗ്രാമപ്പഞ്ചായത്ത് കടന്നമണ്ണ നാലാം വാർഡ് അംഗം ചക്കുപറമ്പിൽ നസീറ(40)യാണ് മരിച്ചത്. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ഷറഫുദ്ദീന്റെ ഭാര്യയാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം.പെരിന്തൽമണ്ണയിലേക്കു പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെ തെറ്റായ ദിശയിലെത്തിയ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

To advertise here,

പിതാവ്: കുഞ്ഞാലി. മാതാവ്: കുഞ്ഞാത്തു. സഹോദരൻ: നസീർ. പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച കടന്നമണ്ണ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കും.