തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യമാക്കി മാണി സി. കാപ്പൻ എംഎൽഎ. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത് ഒരു ഘടകകക്ഷി എതിർത്തുവെന്നും, ഇതേത്തുടർന്ന് ചില അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നിയമസഭയിൽ ഒരാൾ മാത്രമുള്ള കക്ഷികൾക്ക് വരെ പൂർണ്ണമായ മന്ത്രിസ്ഥാനം ലഭിക്കുമ്പോൾ, കൂടുതലാളുണ്ടായിട്ടും തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഘടകകക്ഷികൾക്കിടയിലുണ്ടായ ഈ തർക്കം മുതലാക്കി കോൺഗ്രസ് തങ്ങളുടെ മന്ത്രിമാരുടെ എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെ 12 ആക്കി ഉയർത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഏത് ഘടകക്ഷിയാണ് തന്റെ മന്ത്രിസ്ഥാനത്തെ എതിർത്തത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
യുഡിഎഫ് എന്ന നിലയിൽ മുന്നണിയെ നയിക്കുന്ന കോൺഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്ന് മാണി സി. കാപ്പൻ വിമർശിച്ചു. കർണാടകത്തിലേതുപോലെ മുഖ്യമന്ത്രിയെ മാറ്റുന്ന സാഹചര്യമല്ല കേരളത്തിലുള്ളതെന്നും, ടേം വ്യവസ്ഥയനുസരിച്ച് രണ്ട് വർഷം കഴിയുമ്പോൾ മന്ത്രിമാരെ മാറ്റണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് താൻ ഒത്തുചേർന്നു പോവുകയാണെന്നും ഇപ്പോൾ പ്രത്യേക പരാതികളില്ലെന്നും കാപ്പൻ വ്യക്തമാക്കി. പദവി നൽകുന്നതിലും മാന്യമായ അക്കോമഡേഷൻ ഉറപ്പാക്കുന്നതിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Mani C. Kappan alleges an UDF ally blocked his ministerial prospects., Criticism of Congress for increasing their cabinet count to 12., Call for a rotational term-based cabinet system after two years., Assurance from UDF leadership regarding future accommodation.
Published: 20 May 2026, 05:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented