
ഉപ്പള: മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റ് ‘ഗോൾഡൻ’ ബജറ്റായി. ഓഫീസ് ജീവനക്കാർ, ആസൂത്രണസമിതി അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രസിഡൻറ് ഗോൾഡൻ അബ്ദുൾ റഹ്‌മാൻ ബജറ്റ് സമ്മാനമായി സ്വർണനാണയം നൽകി. അംഗങ്ങൾക്ക് ടാബ്‌ലറ്റും സമ്മാനിച്ചു.
സേവനങ്ങൾ ഏറെക്കുറെ ഓൺലൈനിലായതോടെ ജനങ്ങൾക്ക് സുതാര്യസേവനം നൽകുന്നതിനായാണ് അംഗങ്ങൾക്ക് ടാബ്‌ലറ്റ് സമ്മാനിച്ചതെന്നും സ്വർണത്തിന്റെ മൂല്യമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും അതിന്റെ ഭാഗമായാണ് സ്വർണനാണയങ്ങളും ടാബും നൽകിയതെന്നും പ്രസിഡൻറ് ഗോൾഡൻ അബ്ദുൾ റഹ്‌മാൻ പറഞ്ഞു. അഞ്ചുലക്ഷം രൂപ സ്വന്തമായി ചെലവഴിച്ചാണ് സ്വർണനാണയങ്ങളും ടാബും നൽകിയത്. അഞ്ച് മുൻ പ്രസിഡൻറുമാർ, 13 ആസൂത്രണസമിതി അംഗങ്ങൾ, സെക്രട്ടറി എന്നിവർക്ക് സ്വർണനാണയങ്ങളും, 24 അംഗങ്ങൾ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് ടാബുകളും നൽകി.
ഭരണസമിതിയിൽ 19 മുസ്‌ലിം ലീഗ്, മൂന്ന് ബി.ജെ.പി., രണ്ട് സി.പി.എം. അംഗങ്ങളാണുള്ളത്. ഉപ്പള ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്, പഞ്ചായത്ത് കെട്ടിട സമുച്ചയ നിർമാണം അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈസ് പ്രസിഡൻറ് ഷമീന ഇഖ്ബാൽ ബജറ്റ് അവതരിപ്പിച്ചു.
Content Highlights: Mangalpady Panchayat presented its first budget, named the 'Golden Budget'., President 'Golden' Abdul Rahman gifted gold coins and tablets to members and officials., The gifts, costing ₹5 lakh, were funded personally by the President., The budget includes major projects like the Uppala bus stand complex and infrastructure development.
Published: 03 Mar 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented