തിരുവനന്തപുരം: പാലോട് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിന് മുന്നില്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50-കാരന് ദാരുണാന്ത്യം. പങ്ങോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിലെ സുന്ദരന്‍ ആണ് മരിച്ചത്. കാര്‍ പുറകിലേക്ക് എടുത്തപ്പോള്‍ നിലത്ത് കിടന്നിരുന്ന സുന്ദരന്റെ മുകളിലൂടെ കാറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
കാറിലെ യാത്രക്കാര്‍ ബിവറേജസില്‍നിന്ന് മദ്യം വാങ്ങാന്‍ എത്തിയവരായിരുന്നു. ഔട്ട്ലെറ്റിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ഇവര്‍ മദ്യം വാങ്ങാന്‍ പോയത്. തിരികെവന്ന് കാര്‍ പുറകിലേക്ക് എടുത്തപ്പോഴാണ് നിലത്തുകിടന്നിരുന്ന സുന്ദരന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയത്. ഉടന്‍തന്നെ നാട്ടുകാര്‍ സുന്ദരനെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനവും കസ്റ്റഡിയിലെടുത്തു.
Content Highlights: man dies after being hit by car in palode thiruvananthapuram
Published: 06 Apr 2022, 05:54 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented